Sunday, February 2, 2014

ശബ്നയുടെ സ്വപ്നദൂരങ്ങള്‍



ഇപ്പോള്‍ ശബ്നയ്ക്ക് ഒരു സ്വപ്നമുണ്ട്.
ട്രസ്റ്റിന്റെ പ്രധാന  പരിപാടികളിലൊന്നായ
സാന്ത്വനകിരണം പരിപാടിയിലെ അംഗങ്ങള്‍ക്ക് 
വീല്‍ചെയറില്‍ ഒതുങ്ങിക്കൂടുന്ന,
പുറംലോകം കാണാന്‍ കഴിയാത്ത അവര്‍ക്ക്
ഇടയ്ക്ക് ഒത്തുകൂടാനും  തൊഴില്‍ പരിശീലനം  സാധ്യമാക്കാനും 
അവര്‍ക്ക് വേണ്ടതായ വിദ്യാഭ്യാസം നല്‍കാനും
അവരുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കുവാനും  ഒരിടം വേണം


സാന്ത്വനകിരണം പരിപാടി
---------------------------------------------------------------

കു
റെ കാലം മുമ്പ്, ഒന്നര വയസ്സിന്റെ ഓമനത്തമുള്ള മുഖം പനിയില്‍ പൊള്ളിയപ്പോള്‍ വീട്ടിലുള്ള വര്‍ കരുതിയിട്ടുണ്ടാവില്ല ഇത് ഞങ്ങളുടെ പൊന്നുമോളുടെ ജീവിതത്തിന്റെ ഗതിമാറ്റിയൊഴുക്കാന്‍ മാത്രമെത്തിയ അസുഖമാണെന്ന്. ആ പനിയില്‍ അവളുടെ കാലുകള്‍ തളര്‍ന്നു. വീട്ടിനുള്ളിലും മുറ്റ ത്തുമെല്ലാം ഒഴുകിപ്പരക്കേണ്ട ജീവിതം വീല്‍ചെയറില്‍ നാലു ചുവരുകള്‍ക്കുള്ളില്‍ ഉരുണ്ടു.
പക്ഷെ, അവള്‍ തോല്‍ക്കാന്‍ തയ്യാറല്ലായിരുന്നു.
തനിക്കു ചുറ്റുമുള്ള സമാന  അവസ്ഥയിലുള്ള അനേകം  മനുഷ്യര്‍ക്ക് പ്രതീക്ഷകളുടെയും സ്വപ്നങ്ങളു ടെയും കാവല്‍ക്കാരിയാവുകയായിരുന്നു അവള്‍ പിന്നീട്.

മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയ്ക്കടുത്ത് പൊന്നാട്ടെ സബിന  മന്‍സിലില്‍ കുഞ്ഞുട്ടിയുടെയും ലൈലയുടെയും മൂത്ത മകളാണ് ശബ്ന.
നിസ്സഹായതയുടെ അറ്റമില്ലായ്മയില്‍ നിന്ന് ആത്മവിശ്വാസത്തിന്റെ വഴിയിടങ്ങളിലേക്ക് ഉയിര്‍ത്തെഴുന്നേറ്റ് സ്വപ്നമറ്റുപോയ ഒട്ടേറെ ജീവിതങ്ങള്‍ക്ക് വഴികാട്ടിയാവുകയാണിന്ന് അവള്‍.

സ്കൂളിലേക്ക് ഉമ്മ എടുത്തുകൊണ്ട് പോയിട്ടാണ് പത്താംക്ളാസുവരെയുള്ള പഠനം  പൂര്‍ത്തിയാക്കി യത്. ഏഴാംക്ളാസ് വരെ വാഴക്കാട് സി.എച്ച്. മെമ്മോറിയല്‍ സ്കൂളിലും ഹൈസ്ക്കൂള്‍ പഠനം  കോഴിക്കോട് കിണാശ്ശേരി സ്കൂളിലുമായിരുന്നു. സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് സ്വകാര്യമായി എഴുതി പ്ളസ്ടൂവും ബി.എ. മലയാളവും പാസായി. കംപ്യൂട്ടറില്‍ ബിരുദമെടുത്തു. കൂടാതെ സാരി ഡി
സൈനിംഗിലും ഗ്ളാസ്പെയിന്റിംഗിലും കയ്യടക്കം നേടി. ഇതിനിടയില്‍ കഥയെഴുത്തിലും ശബ്ന യ്ക്ക് താല്‍പ്പര്യമുണ്ടായി. എഴുത്തിന്റെ ലോകത്തേക്ക് കടന്നു വരാന്‍ ‘എന്നേക്കുമുള്ള ഒരോര്‍മ’ എന്ന കഥാസമാഹാരം വഴി തുറന്നു.
ശബ്ന  പൊന്നാട് എന്ന തൂലികപ്പേരില്‍ അവളെഴുതി. ഒപ്പം തന്നെ ബ്ളോഗെഴുത്തിലും സജീവ മായി. തുടര്‍ന്ന് ‘ആ രാവ് പുലരാതിരുന്നെങ്കില്‍’, ‘കാലത്തിന്റെ കാലൊച്ച’ എന്നീ പുസ്തകങ്ങള്‍ പുറത്തിറങ്ങി. ഈ പുസ്തകങ്ങളിലൊന്നും കാലുകള്‍ തളര്‍ന്ന പെണ്‍കുട്ടിയുടെ നൊമ്പരങ്ങളോ നെ ടുവീര്‍പ്പുകളോ കാണാന്‍ കഴിയില്ല. മറിച്ച് വിധിയെ പഴിച്ച് ജീവിതത്തില്‍ ഒതുങ്ങിക്കൂടാതെ മനക്കരു ത്താല്‍ മുന്നേറുന്നവര്‍ക്ക് പുസ്തകം സമര്‍പ്പിക്കുന്നു എന്ന കുറിപ്പ് കാണാം.
പിന്നീട് കഥയെഴുത്തില്‍ മാത്രമായി ഒതുങ്ങിക്കൂടാതെ തന്റെ പ്രവര്‍ത്തന മേഖല വിപുലമാക്കാനു ള്ള ശ്രമങ്ങളായിരുന്നു ശബ്നയില്‍ നിന്നുമുണ്ടായത്.

തന്നെപ്പോലെ വീടകങ്ങളില്‍ ഒതുങ്ങിക്കൂടുന്ന സഹജീവികള്‍ക്ക് കഴിയുന്ന രീതിയില്‍ കൈത്താങ്ങാ വുക, അവര്‍ക്ക് മനസ്സുതുറക്കാനും  അനുഭവങ്ങള്‍ പങ്കുവെയ്ക്കുവാനും  ഒരു വേദിയുണ്ടാക്കുക, സാധാരണ മനുഷ്യരെപ്പോലെ ജീവിക്കാനുള്ള മനക്കരുത്തും സാഹചര്യവുമുണ്ടാക്കി കൊടുക്കുക, ഒപ്പം മുഖ്യധാരയില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടേണ്ടവരല്ല ഇവര്‍ എന്ന ചിന്ത പൊതുസമൂത്തിലുണ്ടാ ക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ 2010 മെയ് 29ന്   ശബ്ന  ചാരിറ്റബിള്‍ ആന്റ് എജുക്കേഷന്‍ ട്രസ്റ്റ്  രൂപവത്കരിച്ചു.
ശബ്ന തന്നെയാണ് മാനേജിംഗ്  ട്രസ്റ്റി. പ്രദേശത്തെ പ്രമുഖരെയും ട്രസ്റിന്റെ പ്രവര്‍ത്തനങ്ങളി ല്‍ പങ്കാളികളാവാന്‍ താല്‍പ്പര്യമുള്ളവരെയും അതില്‍ അംഗങ്ങളാക്കി. വീല്‍ചെയറില്‍ ജീവിതമുരുട്ടു ന്നവര്‍ക്കും നിത്യരോഗികള്‍ക്കും ദരിദ്രര്‍ക്കുമെല്ലാം ട്രസ്റ്റില്‍ നിന്ന് കഴിയുന്ന രീതിയില്‍ സഹായങ്ങള്‍ നല്‍കുവാനുള്ള സംവിധാനമുണ്ടാക്കി.

ശബ്നയുടെ പിതാവ് 18 വര്‍ഷം സൌദിയില്‍ പ്രവാസിയായിരുന്ന കുഞ്ഞുട്ടി അഞ്ചുവര്‍ഷമായി നാ ട്ടിലെത്തിയിട്ട്. ഇപ്പോള്‍ കൊണ്ടോട്ടിയില്‍ ചെറിയൊരു ബിസിനസ്സ് നടത്തുകയാണ്. അദ്ദേഹത്തി ന്റെ വരുമാനത്തിന്റെ വലിയൊരു പങ്കും ശബ്നയുടെ പുസ്തകം വിറ്റുകിട്ടുന്ന തുകയും സുമനസ്സുകളി ല്‍ നിന്നും ലഭിക്കുന്ന സാമ്പത്തിക സഹായങ്ങളുമാണ് ട്രസ്റ്റിന്റെ  നടത്തിപ്പിനുള്ള വകയാവുന്നത്.

ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന മനുഷ്യര്‍ക്ക് സഹതാപമല്ല മറിച്ച് അവര്‍ക്ക് സ്നേഹവും പരിഗ ണനയുമാണ് വേണ്ടതെന്ന് ശബ്ന പറയുമ്പോള്‍ അതിനു  ഉദാഹരണമായി അവള്‍ ചൂണ്ടിക്കാണി ക്കുന്നത് സ്വന്തം മാതാപിതാക്കളെ തന്നെ.
സ്ക്കൂളിലേക്ക് തന്നെ ബുദ്ധിമുട്ടി എടുത്തു കൊണ്ടുപോകുമ്പോള്‍ ഈ കുട്ടിയെ പഠിപ്പിച്ചിട്ടെന്താ കാര്യ മെന്ന് പലരും ഉമ്മയോട് ചോദിച്ചിരുന്നുവത്രെ. പക്ഷെ എട്ടാംക്ളാസ് വരെമാത്രം പഠിച്ച ഉമ്മക്ക് വിദ്യാഭ്യാസത്തിന്റെ വില അറിയാമായിരുന്നു. വിദ്യാധനം  സര്‍വ്വധനാല്‍ പ്രധാനം  എന്നെന്റെ ഉമ്മ അക്കാലത്ത് ഉള്ളില്‍ മന്ത്രിച്ചിട്ടുണ്ടാവണം.
ശബ്ന മിഴിനനവോടെ പുഞ്ചിരിക്കുന്നു.
പിന്നെ, ട്രസ്റ്റിന്റെ എളിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വാചാലയാവുന്നു ഈ ഇരുപത്തിയേഴുകാരി.

റമദാന്‍, ഓണം തുടങ്ങിയ സമയങ്ങളിലൊക്കെ പാവങ്ങള്‍ക്ക് അരിയും മറ്റു സാധനങ്ങളും വീട്ടില്‍ വെച്ച് വിതരണം ചെയ്തു.
അരിവിതരണം, വസ്ത്രവിതരണം, നേത്രരോഗ പരിശോധനാ  ക്യാമ്പ്, ശാരീരിക വെല്ലുവിളികളുള്ള വര്‍ക്കായി ഒരു പകല്‍ നീണ്ടു നില്‍ക്കുന്ന സാന്ത്വനകിരണം പരിപാടി, തെരുവില്‍ കഴിയുന്നവര്‍ക്ക് ഓണസദ്യ, ശാരീരിക വെല്ലുവിളി നേരിടുന്ന ആറ് കുടുംബങ്ങളുമായി വിനോദയാത്ര, പ്രകൃതി ചൂഷണത്തിതിെരെ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ഷോര്‍ട്ട് ഫിലിം നിര്‍മ്മാണം, കഴിഞ്ഞ  വര്‍ഷത്തെ റമദാന്‍, തിരുവോണം പ്രമാണിച്ച് സാന്ത്വനകിരണം അംഗങ്ങള്‍ ഉള്‍പ്പെടെ 250 പേര്‍ക്ക് വസ്ത്രവിതരണം അങ്ങനെയങ്ങനെ ...

സാമ്പത്തികമായ എല്ലാ പ്രയാസങ്ങളും നിലനില്‍ക്കെ തന്നെയാണ് ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളെ ല്ലാം മികച്ച രീതിയില്‍ മുമ്പോട്ട് പോകുന്നത്. അതിനു  കാതലായി ശബ്നയുടെ ഇച്ഛാശക്തിയും ആത്മവിശ്വാസവും മാത്രമാണെന്ന് പറയാനാവും.
ഇത്തരം സക്രിയമായ പ്രവര്‍ത്തങ്ങളൊക്കെ നടന്നിട്ടും സര്‍ക്കാറിന്റെ ഭാഗത്തു നിന്നുള്ള സഹായ ങ്ങളെന്തെങ്കിലും നിങ്ങളിലേക്ക് എത്താത്തതെന്തെന്ന ചോദ്യത്തിന്  കുടുംബട്രസ്റ്റായതു കൊണ്ട് സാധ്യതയില്ലെന്ന മറുപടിയാണ് ശബ്നയില്‍ നിന്നുണ്ടായത്.
പൊതുട്രസ്റ്റാവുമ്പോള്‍ മാറിവരുന്ന കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ തന്റെ ആശയങ്ങളില്‍ നിന്ന് മാറിപ്പോവുമെന്ന ആശങ്ക കാരണമാണ് കുടുംബട്രസ്റ്റായിത്തന്നെ മുമ്പോട്ട് പോവാമെന്ന് ഉറപ്പി ച്ചത്. പക്ഷെ, ഈയിടെ നിയമോപദേശം തേടിയപ്പോള്‍ ശബ്നയ്ക്ക് ആജീവനാന്ത ട്രസ്റ്റിയായി നിന്നുകൊണ്ട് തന്നെ പൊതുട്രസ്റ്റാക്കി മാറ്റാമെന്ന അറിവ് ലഭിച്ചു.
അതിനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങളിലാണ് ശബ്ന.

ഒപ്പം തന്നെ ശബ്നയ്ക്കിപ്പോള്‍ ഒരു സ്വപ്നമുണ്ട്.
ട്രസ്റ്റിന്റെ പ്രധാന  പരിപാടികളിലൊന്നായ സാന്ത്വനകിരണം പരിപാടിയിലെ അംഗങ്ങള്‍ക്ക്,  വീല്‍ചെയറില്‍ ഒതുങ്ങിക്കൂടുന്ന, പുറംലോകം കാണാന്‍ കഴിയാത്ത അവര്‍ക്ക് ഇടയ്ക്ക് ഒത്തുകൂടാ നും  തൊഴില്‍ പരിശീലനം  സാധ്യമാക്കാനും  അവര്‍ക്ക് വേണ്ടതായ വിദ്യാഭ്യാസം നല്‍കാനും  അവ രുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കുവാനും  ഒരിടം വേണം.
അതിനായി ഒരു കേന്ദ്രം സജ്ജീകരിക്കുക. ഈയൊരു സ്വപ്നം  സഫലീകരിക്കാന്‍ പൊന്നാട് എട്ടു സെന്റ് സ്ഥലം കണ്ടെത്തി ചെറിയൊരു തുക അഡ്വാന്‍സ് നല്‍കുകയും ചെയ്തിട്ടുണ്ട്. പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ സുമനസ്സുകളുടെ സഹായങ്ങളിലാണ് ശബ്നയുടെ പ്രതീക്ഷ.
ശബ്നയെ സഹായിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഈ നമ്പരില്‍ ബന്ധപ്പെടാം 9846 208 425.

അക്കൌണ്ട് നമ്പര്‍ 671 4405 7514 എസ്.ബി.ടി. ബ്രാഞ്ച്, എടവണ്ണപ്പാറ, മലപ്പുറം.

ശബ്നയുടെ ബ്ളോഗ് ലിങ്ക് : www.shabnaponnad.blogspot.com

****************************************************


മലയാളം ന്യൂസ് ദിനപത്രം, സണ്‍ഡേ പ്ലസ്, 02 / 02 / 2014

9 comments:

  1. കൊള്ളാം നല്ല ഫീച്ചർ. സമാന ജീവിതാവസ്ഥകളിലുള്ളവർക്ക് ഉത്തേജകജനകമാമാണ് ശബ്നയുടെ കാഴ്ചപ്പാടുകളും പ്രവർത്തനങ്ങളും.

    ReplyDelete
  2. ശബ്നയെപ്പറ്റി മുമ്പുതന്നെ കേട്ടിട്ടുണ്ട്. പത്രങ്ങളില്‍ വായിച്ചും അറിഞ്ഞിട്ടുണ്ട്

    ReplyDelete
  3. സ്വപ്‌നങ്ങള്‍ പൂ വണിയട്ടെ!...rr

    ReplyDelete
  4. ഇപ്പോള്‍ ഞാനും ഇതില്‍ ആണ്... differently abled ആയവര്‍ക്ക് വേണ്ടി Reachble എന്ന സംഘടനയില്‍ നിക്കുന്നതിനാല്‍ എനിക്ക് ഇപ്പോള്‍ കാണാന്‍ കഴിയും ഇത്....

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. ശബ്‌നയുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്‌കരിക്കുവാന്‍ ആത്മര്‍ത്ഥമായി ആഗ്രഹിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു. ആശംസകള്‍. ശബ്‌നയുടെ ട്രസ്റ്റ്‌ കൂട്ടായ്‌മകളില്‍ പങ്കുകൊളളുവാന്‍ അവസരമുണ്ടാകട്ടെ എന്നും ആഗ്രഹിക്കുന്നു.

    ReplyDelete
  7. സ്വപ്നങ്ങൾ സാക്ഷാത്കരിക്കട്ടെ...

    ReplyDelete
  8. ശബ്നയെ കുറിച്ച് മുൻപും കേട്ടിട്ടുണ്ട്.

    ജീവിതം ഒരു സമരം തന്നെ. എല്ലാവരുടെയും സമരോത്സുകത ഒരുപോലെയല്ലാത്തതുകൊണ്ട്, മുന്നേറുന്നവർ അതിനു കഴിയാത്തവരേയും സഹായിക്കുക മാനുഷികധർമ്മമാവുന്നു.

    ശബ്നയ്ക്ക് അഭിവാദ്യങ്ങൾ.

    ReplyDelete